പട്ടിയെ തല്ലിയതിന്റെ പേരിൽ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ വഴക്ക്; അവസാനം കടിപിടിവരെ , എല്ലാം കണ്ട് രസിച്ച് അവരുടെ നായകളും
ബെർലിൻ: നായയെ ശാസിക്കുന്നത് വിലക്കിയതിന്റെ പേരിൽ യുവതിയെ സ്ത്രീ കടിച്ചു. ജർമനിലെ തുരിംഗിയയിലാണ് സംഭവം നടന്നത്. 51വയസുള്ള സ്ത്രീയാണ് 27വയസുള്ള യുവതിയെ കടിച്ചത്.യുവതി തന്റെ നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് വഴിയിൽ വച്ച് ഒരു സ്ത്രീ അവരുടെ നായയെ തല്ലുന്നത് കണ്ടത്. ഇങ്ങനെ ശാരീരികമായി വേദനിപ്പിക്കുന്നത് ശരിയല്ല എന്ന് യുവതി പറയുകയും, അതിനെ തുടർന്ന് അവർ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടാവുകയുമായിരുന്നു. അതിനിടെ പ്രായമായ സ്ത്രീ നിലത്തു വീണു. ശേഷം അവർ യുവതിയുടെ കാലിൽ കടിച്ചു.രണ്ട് സ്ത്രീകളും തമ്മിലുള്ള വഴക്ക് അവരുടെ നായ്ക്കൾ കണ്ടുനിൽക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ശാരീരികമായി മുറിവേൽപ്പിച്ചതിന്റെ പേരിൽ ഇരുവരെയും കോടതിയിൽ ഹാജരാക്കി.