രഞ്ജിത് വധം: പോലീസിന്റെ കീഴടങ്ങല്‍ ലജ്ജാകരം; അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണമെന്ന് കെ.സുരേന്ദ്രന്
കേരള പോലീസില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ചാരന്മാരുണ്ട്. ആലപ്പുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ കുറിച്ച് ഇത്തരം ആരോപണം ഉണ്ട്. മുന്‍പ് ചില മതമൗലികവാദികളുടെ യോഗങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹത്തിലൂടെ സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ചോരുന്നു.
ആലപ്പുഴ: ആര് .എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതക കേസുകളില്‍ പ്രതികളെ പിടിക്കാന്‍ കഴിയാതെ പോലീസ് കീഴടങ്ങിയത് ലജ്ജാകരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരള പോലീസ് ദയനീയമായി പരാജയപ്പെട്ടതിനാല്‍ അന്വേഷണം എന്‍.ഐ.എ പോലെ കേന്ദ്ര ഏജന്‍സികളെ ഏല്പിക്കണം. 24 മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുമെന്നും സുരേന്ദ്രന് ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള പോലീസില്‍ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ചാരന്മാരുണ്ട്. ആലപ്പുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ കുറിച്ച് ഇത്തരം ആരോപണം ഉണ്ട്. മുന്‍പ് ചില മതമൗലികവാദികളുടെ യോഗങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹത്തിലൂടെ സ്പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ചോരുന്നു. പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ലഭിക്കുന്നു.
ഷാന്‍ വധക്കേസില്‍ പ്രതികളെ മുഴുവന്‍ പിടിച്ച് പോലീസ് നടപടി ശക്തമാക്കി. കേസുകമായി പുലബന്ധം പോലുമില്ലാത്തവരെ വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്തു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കേസിനെ കുറിച്ച് അറിവില്ലാത്തവര്‍ പോലും പിടിയിലാകുന്നു.
എന്നാല്‍ രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസ് എന്തു നടപടിയെടുത്തു. കേസില്‍ നേരിട്ട് പങ്കെടുത്തവരില്‍ രണ്ട് പേരെ പിടികൂടിയെന്നാണ് പോലീസ പറയുന്നത്. അത് പച്ചക്കള്ളമാണ്. പിടിയിലായവര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് തങ്ങള്‍ക്ക് ലഭിക്കുന്ന വിവരം. പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് പറയാന്‍ പോലീസ് ദ്യോഗസ്ഥന് നാണമുണ്ടോ? പ്രതികള്‍ കേരളം വിടുന്നത്വരെ എവിടെയായിരുന്നു പോലീസ്.
പ്രതികള്‍ ആറ് ബൈക്കുകളില്‍ പോകുന്നതും കൊല നടത്തി തിരിച്ചുവരുന്നതിന്റെയും ദൃശ്യങ്ങള്‍ മണിക്കൂറിനുള്ളില്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. എന്നാല്‍ പോലീസ് എവിടെയായിരുന്നു. എവിടെയാണ് പോലീസ് പരിശോധന നടത്തിയത്. പ്രതികളെ പിടികൂടാന്‍ കഴിയില്ലെങ്കില്‍ അത് തുറന്ന് പറഞ്ഞ് നാടകംകളി അവസാനിപ്പിക്കണം.
ഇതുതന്നെയാണ് പാലക്കാട് സഞ്ജിത് വധക്കേസിലും പ്രതികള്‍ സംസ്ഥാനം വിടാന്‍ സഹായിച്ചത് പോലീസാണ്. ആലപ്പുഴയില്‍ നന്ദുവിന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ നിരുത്തരവാദപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ ഒത്താശയും പോലീസ് ചെയ്യുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ ചോരുന്നു. റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നു. ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് കേരളത്തില്‍. പോലീസ് മതതീവ്രവാദ ശക്തികള്‍ക്ക് കീഴടങ്ങിയിരിക്കുന്നു.
കേരളത്തില്‍ മതഭീകരവാദികള്‍ നടത്തിയ ക്യാംപുകളില്‍ പങ്കെടുത്ത മലയാളികളെ പിടികൂടാന്‍ കഴിഞ്ഞത് കേന്ദ്ര ഏജന്‍സികള്‍ വന്നതോടെയാണ്. അടിയന്തരമായി ഈ കൊലപാതകങ്ങളില്‍ കേന്ദ്ര ഏജസിയുടെ അന്വേഷണത്തിന് വിടണം. രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീടിനു മുന്നില്‍ സമരം ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
:-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️