ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ 18 ഹരജികളും സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂണണ്, എസ്.എ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. ഏകകണ്ഠമായാണ് ഹരജികള്‍ ബെഞ്ച് തള്ളിയത്.
നവംബര്‍ ഒന്‍പതിനാണ് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തര്‍ക്കത്തില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കിയായിരുന്നു വിധി.