സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു
കോഴിക്കോട്: ഗായകനും പ്രശസ്ത സംഗീത സംവിധായകനുമായ കൈതപ്രം വിശ്വനാഥൻ(58) അന്തരിച്ചു. അർബുദത്തെതുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനായ ഇദ്ദേഹം 20ലേറെ ചിത്രങ്ങൾക്കുവേണ്ടി സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.കണ്ണകി, തിളക്കം,ഏകാന്തം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. കണ്ണകി എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. കരിനീലക്കണ്ണഴകീ,നീയൊരു പുഴയായ്,എനിക്കൊരു പെണ്ണുണ്ട് തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങൾ.ഭാര്യ-ഗൗരി അന്തർജനം,മക്കൾ- അദിതി,നർമദ,കേശവ്.