പ്രിയരിൽ പ്രിയപ്പെട്ടവൻ പി.പി. കുഞ്ഞബ്ദുല്ല ഓർമ്മ പുസ്തകം ജനുവരി ഒന്നിന് പ്രകാശിപ്പിക്കും.
കാഞ്ഞങ്ങാട്:അബുദാബിയിലെ ആദ്യകാല പത്രപ്രവർത്തകനും എഴുത്തുകാരനും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന പി പി കുഞ്ഞബ്ദുല്ലയുടെ സ്മരണാർത്ഥം രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മ പി പി കൾച്ചറൽ സെന്റർ പുറത്തിറക്കുന്ന പി പി കുഞ്ഞബ്ദുള്ള സ്മരണിക
ജനുവരി ഒന്ന് ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സെന്ററിന്റെ പ്രഥമ പൊതുപരിപാടിയിൽ . രണ്ടു പുസ്തകപ്രകാശനങ്ങൾ നടക്കും .നൂറോളം പേർ പിപിയെ അനുസ്മരിക്കുന്ന 350 ലേറെ പേജുകൾ വരുന്ന പ്രിയരിൽ പ്രിയപ്പെട്ടവൻ പി പി കുഞ്ഞബ്ദുല്ല ഓർമ്മപ്പുസ്തകം “ ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ എം എസ് എസ് പ്രസിഡണ്ട് സി പി കുഞ്ഞുമുഹമ്മദിനു നല്കി പ്രകാശനം നിർവ്വഹിക്കും പിപിയുടെ മകൾ ആയിഷ ഫർസാനയുടെ മനസ്സിന്റെ ഇലയനക്കങ്ങൾ പ്രശസ്ത സാഹിത്യകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കവയിത്രി ഡോ.എലിസബത്തിന് നല്കി പ്രകാശിപ്പിക്കും കൾച്ചറൽ സെന്റർ ചെയർമാൻ വി പി കെ അബ്ദുല്ല അദ്ധ്യക്ഷത വഹിക്കും ഇ കെ കെ പടന്നക്കാട്,സി കെ റഹ്മത്തുല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തും.ജലീൽ രാമന്തളി സ്വാഗതവും മായിൻ കുട്ടി അണ്ടത്തോട് നന്ദിയും പറയും.
സമൂഹത്തിലെ എല്ലാ മേഖലയിലും പെട്ട പ്രമുഖവ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിക്കും. — വാർത്താ സമ്മേളനത്തിൽ ജലീൽ രാമന്തളി (ജനറൽ കൺവീനർ) ഇ കെ കെ പടന്നക്കാട് (വൈസ് ചെയർമാൻ സി കെ റഹ്മത്തുല്ല (കൺവീനർ) പി പി കൾച്ചറൽ സെന്റർ എന്നിവർ പങ്കെടുത്തു.