കുത്തക കമ്പനികളോട് മത്സരിക്കാൻ സ്റ്റാർട്ടപ്പുമായി ഒരു കൂട്ടം യുവാക്കൾ
കാഞ്ഞങ്ങാട്: തവക്കൽ സ്റ്റാർട്ടപ്പ് എൽ.എൽ.പി. യുടെ ആശയം ജനങ്ങളിലേക്കെത്തിക്കുവാൻ 2022 ജനുവരി 1 ന് ആയമ്പാറ, കാലിയടുക്കത്ത് ലൈവ് പ്രോഗ്രാമായി സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
വൻകിട കമ്പനികൾ വ്യവസായ – വാണിജ്യ മേഖലയെ, പ്രത്യേകിച്ച് ഓട്ടോമൊബൈൽ രംഗത്തെ കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ചെറുകിട സംരഭകരുടെ ഉപജീവന മാർഗ്ഗം വരെ നഷ്ടപ്പെട്ട് പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. വൻകിടക്കാരുടെ മുന്നിൽ പകച്ച് പിൻമാറാതെ കൂട്ടായ്മയിലൂടെ സാധാരണ സംരംഭകർക്ക് മുന്നേറ്റം ഉണ്ടാക്കുവാനാണ് ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നത്. മികച്ച സാങ്കേതിക വിദ്യ, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയിലൂടെ സാധാരണക്കാരനും മുന്നേറാനാകും. ഈ വിശ്വാസത്തോടെ രൂപീകരിക്കപ്പെട്ട ഒരു കമ്പനിയാണ് തവക്കൽ സ്റ്റാർട്ടപ്പ് എൽ.എൽ.പി. (ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പെന്ന് സംരംഭകർ വ്യക്തമാക്കി.ആയമ്പാറ കാലിയാടുക്കത്ത് വച്ച് പുതുവത്സര ദിനമായ ജനുവരി 1ന് നടക്കുന്ന ഒന്നാം വാർഷിക ലൈവ് പരിപാടികൾ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യും. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. അരവിന്ദൻ അധ്യക്ഷതവഹിക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് മുൻ ഡെപ്യുട്ടി ഡയറക്ടർ ടി. എസ്. ചന്ദ്രൻ , ബിസ്സിനസ് കൺസൾട്ട ന്റ് ശിവകുമാർ ചാലക്കുടി എന്നിവർ വിശിഷ്ടാതിഥികളാ കും. പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പർ മാരായ ഷാഹിദ റാഷീദ്, ലത. കെ, പള്ളിക്കര പഞ്ചായത്ത് മെമ്പർ എം. ഗോപാലൻ, എ. എ ഡബ്ല്യൂ. കെ. ഉദുമ യൂണിറ്റ് പ്രസിഡന്റ് എ. സതീശൻ, പൊതു പ്രവർത്തകരായ ഗിരീ ശൻ, വി. രാജൻ ആയമ്പാറ, ആർ. സ ഞ്ജീവൻ, കെ. ടി. വിജയൻ മാസ്റ്റർ, ബെണ്ടിച്ചാൽ അബ്ദുൾ രഹിമൻ എന്നിവർ ആശംസകൾ നേരും. ടി. എസ്. എൽ. എൽ. പി മാനേജിങ് ഡയറക്ടർ അബ്ദുള്ള ക്കുഞ്ഞി തവക്കൽ സ്വാഗതവും ഡയറക്ടർ മധുസൂദനൻ നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ അബ്ദുല്ലക്കുഞ്ഞി തവക്കൽ, മധുസൂദനൻ വെള്ളിക്കോത്ത് ,സുഭാഷ് അരയി, കാനം രവീന്ദ്രൻ, ആർ. ഗിരീശൻ, സുനീഷ് പിലിക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ADV;-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️