ഡൽഹിയിൽ ലോക്ക്ഡൗൺ; സ്കൂളുകൾ അടച്ചിടും, കടകൾ ഒന്നിട വിട്ട ദിവസങ്ങളിൽ പ്രവർത്തിക്കും
ന്യൂഡൽഹി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഡൽഹിയിൽ ഭാഗികമായി ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. കൊവിഡ് കർമ്മ പദ്ധതി പ്രകാരമുള്ള ലെവൽ വൺ നിയന്ത്രണങ്ങളാണ് ആദ്യഘട്ടത്തിൽ ഏർപ്പെടുത്തുന്നത്. അതോടെ അവശ്യ സർവീസുകളൊഴികെയുള്ള സേവനങ്ങൾക്ക് നിയന്ത്രണം വരും.സ്കൂളുകളും കോളേജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രം ജോലിക്ക് എത്തിയാൽ മതി.റെസ്റ്റോറന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം. മാളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെയാകും പ്രവർത്തിക്കുക.