ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ റിട്ട. അധ്യാപകൻ മരിച്ചു
നീലേശ്വരം: തീപ്പൊള്ളലേറ്റ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊ ള്ളലേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് അധ്യാപകൻ മരണ പ്പെട്ടു.
നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേ ർഡ് അധ്യാപകൻ നീലേശ്വരം പട്ടേനയിലെ പുതിയില്ലത്ത് കൃ ഷ്ണൻ നമ്പൂ തിരിയാണ് (75) കോഴിക്കോട് മിംസ് ആശുപതി യിൽ ചികിത്സക്കിടെ ഇന്ന് രാ വിലെ മരണപ്പെട്ടത്. പൊള്ളലേറ്റ ഭാര്യ ഗൗരി അന്തർജ്ജനം ഇതേ ആശുപത്രിയിൽ തീ പരിച രണ വിഭാഗത്തിൽ അതീവഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
ഇക്കഴിഞ്ഞ പത്തൊമ്പതിന് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭാര്യയുടെ വസ്ത്രത്തിന് തീപിടിച്ചപ്പോൾ തീകെടുത്താനുള്ള ശ്രമ ത്തിനിടയിലാണ് കൃഷ്ണൻ നമ്പൂതിരിക്കും പൊള്ളലേറ്റത്. ബന്ധു ക്കൾ ഉടൻ തേജസ്വിനി സഹകരണ ആശുപത്രിയിലെ ത്തിച്ചു വെങ്കിലും ഇരുവരുടേയും നിലഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നുമാണ് ഗുരുതരാ വസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കൾ: ശ്രീജിത്ത് മെഡിക്കൽ സെന്റേറ്റീവ്), സതി(സൗത്ത് ഇന്ത്യൻ ബാങ്ക്).മരുമക്കൾ: വിദ്യ, അഡ്വ.സന്തോഷ് കുമാർ(പയ്യന്നൂർ കോറോം). സഹോദരങ്ങൾ: സാവിത്രി, ദേവകി, സരസ്വതി, ഗൗരി. നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും