തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ബി രാധാകൃഷ്ണന് അറസ്റ്റില്‍. കൊച്ചി സിബിഐ കേന്ദ്രത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം പരിശോധന കൂടാതെ പുറത്തെത്തിക്കാന്‍ രാധാകൃഷ്ണന് സ്വര്‍ണക്കടത്തുകാരെ സഹായിച്ചതായി തെളിഞ്ഞതോടെയാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയലിലടക്കും. ഏറെനാളായി ഒളിവില്‍ കഴിയുകയായിരുന്നു. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു.