തിരുവനന്തപുരത്ത് കാണാതായ മൂന്ന് കുട്ടികളെയും കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് 11,13,14 വയസുള്ള ശ്രീദേവ്, അരുണ്‍, അമ്പാടി എന്നിവരെ കാണാതായത്.അയൽവാസികളായ ഇവര്‍ ബന്ധുക്കളാണ്. പണവും വസ്ത്രങ്ങളും എടുത്തായിരുന്നു കുട്ടികള്‍ വീട്ടിൽ നിന്ന് പോയത്. വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയെ ഇതിനുമുന്‍പും കാണാതായിട്ടുണ്ട്.