സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാഞ്ഞങ്ങാട് :സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനും മലയാള മനോരമ ഏജന്റും കോൺഗ്രസ് പ്രവർത്തകനുമായ പുല്ലൂർ സ്വദേശി ടി.വി നാരായണൻ ( 45 )ആണ് മരിച്ചത്. പുല്ലൂരിൽ നിർമാണം ഏതാണ്ട് പൂർത്തിയായ വീടിനകത്താണ് മൃതദേഹം കണ്ടെത്തിയത്.. ഇന്നലെ രാത്രി എട്ടിന് ബാങ്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നു രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഉദയ നഗറിലെ പരേതരായ മാധവിയുടെയും അമ്പുവിന്റേടയും മകനാണ്. ഭാര്യ: വാണി. രണ്ടു മക്കളുണ്ട്.
സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ദാമോദരൻ, രാജു, വത്സല, ഗീത, പ്രഭ, ശോഭ.മക്കൾ: നവനീത്, നവജ്യോതി.