ട്രാൻസ്ഫോമറിലേക്ക് ലോറി ഇടിച്ചുകയറി, രണ്ട് പേർക്ക് ഗുരുതര പരിക്ക്
കൊല്ലം: പള്ളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. തേങ്ങ കയറ്റിവന്ന മിനി ലോറി ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽപ്പെട്ട വാഹനത്തില്‍ നിന്നും ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ പുറത്തെടുത്തത്. ഫയര്‍ഫോഴ്സും, ജെസിബിയും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.