അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് വീടിന്റെ മേൽക്കൂരയിൽ
മദ്ധ്യപ്രദേശ്: മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വീടിന്റെ മേൽക്കൂരയിൽ നിന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശേഷം കുട്ടിയുടെ ബന്ധുക്കളും പൊലീസും ചേർന്ന് വീടിന്റെ മേൽക്കൂര പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സൂചന. കുറ്റവാളിയാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അയൽക്കാരനായ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും അയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.