ഓട്ടോറിക്ഷാ മസ്ദൂർ സംഘ് മാവുങ്കാൽ യൂണിറ്റ് വാർഷിക സമ്മേളനം മാവുങ്കാൽ വ്യാപാരഭവനിൽ നടന്നു.
മാവുങ്കാൽ: കാസർകോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂർ സംഘ് (ബി എം എസ് ) മാവുങ്കാൽ യൂണിറ്റ് വാർഷിക സമ്മേളനം മാവുങ്കാൽ വ്യാപാരഭവനിൽ സംഘടിപ്പിച്ചു.ബി എം എസ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: മുരളിധരൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് ബാബു കൊടവലം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.ബാബു സമാരോപ് പ്രഭാഷണം നടത്തി. ബിഎംഎസ് ഹോസ്ദുർഗ് മേഖലാ സെക്രട്ടറി ഭരതൻകല്യാൺ റോഡ്, മടിക്കൈ മേഖലാ സെക്രട്ടറി സുനിൽ വാഴക്കോട്, എന്നിവർ പ്രസംഗിച്ചു. യുണിയൻ സെക്രട്ടറി മനോജ് കല്യാൺ റോഡ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മണി ശ്രീരാഗം മസ്ദൂർ ഗീതം ആലപിച്ചു.രാമകൃഷ്ണൻ നെല്ലിത്തറ നന്ദി പറഞ്ഞു.ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം ളുടെ മക്കളെ ഉപഹാരം നൽകി ആദരിച്ചു
പുതിയ ഭാരവാഹികളായി ബാബു കൊടവലം പ്രസിഡണ്ട്, മനോജ് കല്യാണം ജനറൽ സെക്രട്ടറി, ട്രഷറർ ബാബു നെല്ലിത്തറ എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് ശിവൻ പുതിയ കണ്ടം, കുമാരൻ ഏച്ചിക്കാനം, രാമകൃഷ്ണൻ നെല്ലിത്തറ എന്നിവരെയും, ജേ: സെക്രട്ടറി രതീഷ് കല്യാണം, ശ്രീജിത്ത് കല്യാൺ റോഡ്, മണി ശ്രീരാഗം എന്നിവരെയും തെരഞ്ഞെടുത്തു.