ഹോസ്ദുർഗ് റെയ്ഞ്ച് ഇസ്ലാമിക് കലാമേളയിൽ കല്ലൂരാവി മദ്റസ ചാമ്പ്യന്മാർ
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് റെയ്ഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ അരയി ശംസുൽ ഉലമ നഗറിൽ സംഘടിപ്പിച്ച ഇസ്ലാമിക് കലാമേള ‘മുസാബഖ’ യിൽ കല്ലൂരാവി ബദറുൽ ഹുദ മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. മുനവ്വിറുൽ ഇസ്ലാം മദ്റസ ബാവ നഗർ രണ്ടും നൂറുൽ ഹുദ മദ്റസ അരയി മൂന്നും സ്ഥാനങ്ങൾ നേടി. സമാപന പൊതു സമ്മേളനം സംഘാടക സമിതി ചെയർമാൻ ബി. കെ യൂസുഫ് ഹാജിയുടെ അദ്ധ്യക്ഷതയിൽ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞാമദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ സുലൈമാൻ മൗലവി സ്വാഗതം പറഞ്ഞു. യൂസുഫ് മദനി, ഹനീഫ് ദാരിമി,സഈദ് അസ്അദി, മഹ്മൂദ് മൗലവി, മിദ്ലാജ് മൗലവി, ഉസ്മാൻ മൗലവി, മജീദ് ദാരിമി, മശ്ഹൂദ് ബാഖവി, ഇ.കെ അബ്ദുൽ റഹ്മാൻ, നാസർ കല്ലൂരാവി, ടി. അന്തുമാൻ , എം ടി പി മുഹമ്മദലി മൗലവി, ,അബ്ദുൽ മജീദ് മൗലവി, , അബൂബക്കർ സിദ്ധീഖ് മൗലവി, എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ജലീൽ കാർത്തികയും കലാ പ്രതിഭ പുരസ്കാരം പി മുഹമ്മദും വ്യത്യസ്ഥ വിഭാഗത്തിനുള്ള ചാമ്പ്യൻഷിപ്പ് ബി യൂസുഫ് , യൂസുഫ് ഹാജി, ഇബ്രാഹിം ഹാജി, കെ എം മുഹമ്മദ് ഹാജി എന്നിവരും വിതരണം ചെയ്തു.അബ്ദുൽ ഖാദർ യമാനി നന്ദി പറഞ്ഞു.