സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാണ് മേലാങ്കോട്ട് പ്രീപ്രൈമറിസ്ക്കൂളെന്ന് മന്ത്രി വി.ശിവൻകുട്ടി .
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാണ് മേലാങ്കോട്ട് പ്രീപ്രൈമറിസ്ക്കൂളെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിപറഞ്ഞു. മേലാങ്കോട് എസി കണ്ണൻ നായർ സ്മാരക ഗവൺമെൻറ് യുപി സ്കൂൾ കെട്ടിട സമുച്ചയവും മോഡൽ പ്രീപ്രൈമറി ക്യാമ്പസും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ പങ്കാളിത്തത്തോടെ വിസ്മയകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സ്ക്കൂളിന് സാധിച്ചതായി മന്ത്രി പറഞ്ഞു.
ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യതിഥിയായി . വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി കാഞ്ഞങ്ങാട് നഗരസഭയിലെ എസി കണ്ണൻനായർ സ്മാരക ഗവൺമെൻറ് യുപി സ്കൂൾ . പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെഭാഗമായി ലഭിച്ച 2.50 കോടി രൂപയുടെ പദ്ധതി ജനകീയ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കി. ഇതിലൂടെ വിദ്യാലയത്തിലെ മുഖച്ഛായ തന്നെ മാറി. സമഗ്ര ശിക്ഷാ കേരളം 2020 21 വർഷത്തെ പദ്ധതിയിൽ മോഡൽ പ്രീപ്രൈമറി ക്യാമ്പസ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് മേലാങ്കോട്ട് സ്കൂൾ .15 ലക്ഷം രൂപ കൊണ്ട് വിസ്മയകരമായ മാറ്റങ്ങളാണ് കലാകാരന്മാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും പിന്തുണയോടെ യാഥാർത്ഥ്യമായിരിക്കുന്നത് 10ക്ലാസ് മുറികൾ വിശാലമായ ഹാൾ ആധുനിക രീതിയിലുള്ള വായനശാലയും ലൈബ്രറിയും ഇരുനില ശുചിത്വ സമുച്ചയം.എന്നിവ ചേർന്നതാണ് കെട്ടിടം . സ്കൂൾഅധ്യാപകൻ പി.കുഞ്ഞിക്കണ്ണൻ രചിച്ച് ദുർഗ ഹൈസ്ക്കൂൾ അധ്യാപകൻ ഹരിമുരളി സംഗീതം നിർവഹിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങിയതായിരുന്നു ഗായക സംഘം. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത സ്വാഗതവും സ്ക്കൂൾ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ നന്ദിയും പറഞ്ഞു പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് മുനീർ വടക്കുമ്പാടൻ റിപ്പോർട്ട് അവതരിപ്പിച്ചു മോഡൽ പ്രീപ്രൈമറി പദ്ധതി വിശദീകരണം സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ പി വി.രവീന്ദ്രൻ നിർവഹിച്ചു നഗരസഭാ വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി മായാകുമാരി , കൗൺസിലർമാരായ ടി.വിസുജിത് കുമാർ, കെ.ലത എൻ. അശോക് കുമാർ കുസുമം ഹെഗ്ഡെ, എം. ശോഭ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. പുഷ്പ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിവി ഭാസ്കരൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ പി ദിലീപ് കുമാർ നഗരസഭ മുൻ ചെയർമാൻ വി.വി രമേശ് വികസന സമിതി ചെയർമാൻ പി. അപ്പുക്കുട്ടൻ എ ഇ ഒ കെ.ടി. ഗണേഷ് കുമാർ.പി. പ്രവീൺ കുമാർ.എം. സുനിൽകുമാർ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. രാജ്മോഹൻ , കെ കെ വത്സലൻ കെ സി പീറ്റർ പി പി രാജു ജോൺ ഐമൺ എം.കുഞ്ഞമ്പാടി രതീഷ് പുതിയ പുരയിൽ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ. മുത്തലീബ് കൂളിയങ്കാൽ പിടി നന്ദകുമാർ കെ വി ബാലകൃഷ്ണൻ എൻ എ ഖാലിദ് എച്ച് ആർ ശ്രീധരൻ പിടി എ പ്രസിഡണ്ട് എച്ച് എൻ പ്രകാശൻ മദർ പിടി എ പ്രസിഡണ്ട് രശ്മി പുതുക്കൈകെ വി വനജ, ബി.ബാബു സംസാരിച്ചു
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️