റോട്ടറി സ്പെഷ്യല്‍ സ്കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു
കാഞ്ഞങ്ങാട്: വൈവിധ്യമാര്‍ന്ന പരിപാടികളോടെ റോട്ടറി സ്പെഷ്യല്‍ സ്കൂളില്‍ ക്രിസ്തുമസ് ആഘോഷിച്ചു. മാനേജുമെന്റ് ഭാരവാഹികള്‍ പി.ടി.എ കമ്മിറ്റി അംഗങ്ങള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ എം.സി.ജേക്കബ് കേക്ക് മുറിച്ച് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പാള്‍ ബീന സുകു, ഡയറക്ടര്‍ ഗജാജനന കമ്മത്ത്, പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, സ്കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, റോട്ടറി പ്രസിഡന്റ് സന്ദീപ്, മുന്‍ പ്രസിഡന്റുമാരായ കെ.കെ.രാജഗോപാലന്‍, രഞ്ജിത്ത് ചക്രപാണി, ഡോ.മഞ്ജുനാഥ് പൈ, സ്റ്റാഫ് സെക്രട്ടറി ആര്.ഷൈനി, പി.വി.ഗീത, ദേവകി, പി.പ്രീതി, സുബൈര്‍ നീലേശ്വരം, കെ.ചിണ്ടന് തുടങ്ങിയവര്‍ സംസാരിച്ചു.