പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; ഒരാൾ മരിച്ചു
പാലക്കാട്: പാലക്കാട് ദേശീയ പാതയിൽ വാഹനാപകടം. മണപ്പുള്ളിക്കാവിന് സമീപമായിരുന്നു അപകടം. ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ട്രിച്ചി സ്വദേശിനി അരശി (52) മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.