ക്രിസ്തുവിന്റെ മാതൃക ജീവിതത്തിൽ പകർത്താനാകട്ടെ; ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, രാഷ്ട്രപതി രാം നാഥ് കോവിന്ദും ക്രിസ്മസ് ആശംസകൾ നേർന്നു. ക്രിസ്തുവിന്റെ മാതൃക ജീവിതത്തിൽ പകർത്താനാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആശംസ.’പൗരന്മാർക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ ക്രിസ്ത്യൻ സഹോദരീ സഹോദരന്മാർക്ക് ക്രിസ്മസ് ആശംസകൾ.
ഈ സന്തോഷകരമായ അവസരത്തിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശു ക്രിസ്തുവിന്റെ മാതൃകകൾ ജീവിതത്തിൽ പകർത്താനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം.’രാഷ്ട്രപതി ട്വീറ്റ് ചെയ്തു
Merry Christmas to fellow citizens, especially to our Christian brothers and sisters, in India and abroad. On this joyous occasion, let us resolve to build a society that is based on the values of justice & liberty and adopt the teachings of Jesus Christ in our lives.— President of India (@rashtrapatibhvn)
‘എല്ലാവർക്കും ക്രിസ്മസ് ആശംസകൾ! യേശുക്രിസ്തു കാണിച്ചുതന്നത് കരുണയുടേയും സേവനത്തിന്റേയും വഴിയാണ്. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. ചുറ്റും ഐക്യം ഉണ്ടാകട്ടെ.’-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.Christmas greetings to everyone! We recall the life and noble teachings of Jesus Christ, which placed topmost emphasis on service, kindness and humility. May everyone be healthy and prosperous. May there be harmony all around.— Narendra Modi (@narendramodi)December 25, 2021