ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസ്
ചന്തേര: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്സോ കേസെടുത്തു. പ്രവാസിയായ കർണാടക മടിക്കേരി ജില്ലയിലെ ആബിദിന് (32) എതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയായ സ്കൂൾ വിദ്യാർഥിനിയെ കാറിൽ കർണാടകയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതോടെ ബന്ധു ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി കഴിഞ്ഞ ദിവസം രാത്രി നാട്ടിൽ തിരിച്ചെത്തി.
കുമ്പളയിലെ പെൺസുഹൃത്തിനൊപ്പം പോയി എന്നായിരുന്നു പെൺകുട്ടി പൊലീസിനോട് ആദ്യം പറഞ്ഞത്. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയുമായി നടത്തിയ കൗൻസിലിങ്ങിലാണ് പീഡിപ്പിച്ചെന്ന് പറഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.