പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ തട്ടിക്കൊണ്ട് പോയി പെൺകുട്ടിയുടെ വീട്ടുകാർ ലിംഗം മുറിച്ചു
ന്യൂഡൽഹി : ഒളിച്ചോടി വിവാഹം കഴിച്ചതിന് യുവാവിന്റെ ലിംഗം പെൺകുട്ടിയുടെ വീട്ടുകാർ മുറിച്ചെടുത്തു. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലാണ് സമാനതകളില്ലാത്ത ഈ ക്രൂരത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തിരണ്ട്കാരനായ യുവാവ് ദീർഘനാളായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. വീട്ടുകാർ വിവാഹത്തിന് എതിർത്തതോടെ ഡൽഹിയിൽ നിന്നും സ്ഥലം വിട്ട ഇരുവരും വിവാഹിതരാവുകയുമായിരുന്നു.കഴിഞ്ഞ ദിവസം ദമ്പതികൾ തിരികെ ഡൽഹിയിലെത്തി രജൗരി ഗാർഡനിൽ നിൽക്കവേയാണ് പെൺകുട്ടിയുടെ വീട്ടുകാരെത്തി യുവാവിനെ തട്ടിക്കൊണ്ട് പൊയത്. ക്രൂരമായി മർദ്ദിച്ച സംഘം യുവാവിന്റെ ലിംഗം മുറിക്കുകയായിരുന്നു. യുവാവ് ഇപ്പോൾ സഫ്തർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.