സുഗതകുമാരി അനുസ്മരണ സമ്മേളനം നടത്തി
കുറ്റിക്കോൽ : മലയാളത്തിൻ്റെ പ്രിയ കവയിത്രിയും പരിസ്ഥിതി സാമൂഹ്യ പ്രവർത്തകയുമായിരുന്ന സുഗതകുമാരി യുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ
യുവകലാസാഹിതി കുറ്റിക്കോൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പ്രകൃതിസംരക്ഷണത്തിനും സ്ത്രീകളുൾപ്പെടെയുള്ള പീഡിത സമൂഹത്തിൻ്റെ ഉന്നമനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മനഷ്യസ്നേഹിയായിരുന്നു സുഗതകുമാരിയെന്ന് യുവകലാസാഹിതി സംസ്ഥാന സമിതി അംഗം അഡ്വ. രാധാകൃഷ്ണൻ പെരുമ്പള അഭിപ്രായപ്പെട്ടു.
സുനിത കരിച്ചേരി അധ്യക്ഷത വഹിച്ചു.
പി.ടി.തോമസിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
യുവകലാസാഹിതി ജില്ലാ കമ്മറ്റിയംഗങ്ങളായ സുധാകരൻ ഒളിയത്തടുക്കം, സുനിൽകുമാർ കരിച്ചേരി, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തംഗം അശ്വതി അജികുമാർ , ബേഡഡുക്ക ഗ്രാമ പഞ്ചായത്തംഗം രജനി എൻ , എം.ഗംഗാധരൻ കളക്കര , എം.ബാബു, സി. രാഘവൻ പയന്തങ്ങാനം, ജനാർദ്ദനൻ. എം , അഭിജിത്ത് . പി , ബാലകൃഷ്ണൻ സി.കെ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി അശ്വതി അജികുമാർ ( പ്രസിഡണ്ട്) ഇ.രജനി (വൈസ് പ്രസിഡണ്ട്) സുധാകരൻ ഒളിയത്തടുക്കം ( സെക്രട്ടറി) പി.അഭിജിത് (ജോയിൻ്റ് സെക്രട്ടറി)
സി. രാഘവൻ (ഖജാൻജി) എന്നിവരെ തെരഞ്ഞടുത്തു.