പാണത്തൂർ പരിയാരത്ത് മരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
ഒരാൾ മരിച്ചതായി സൂചന ,ആറോളം പേർക്ക് പരിക്ക്
കാഞ്ഞങ്ങാട് : പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. ഒരാൾ മരിച്ചതായി സൂചന. രണ്ടിലധികം പേർ മര ലോഡുകൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. ആറുപേരെ പരിക്കുകളുടെ ജില്ലാ ആശുപത്രിയിൽ കൊണ്ടു വന്നിട്ടുണ്ട് കല്ലപള്ളി നിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് സബ്കലക്ടർ ഡി.ആർ മേഘശ്രീ പാണത്തൂരിലേക്ക് പോയിട്ടുണ്ട്.