മീൻപിടുത്ത തൊഴിലാളിയെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ബോട്ടിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി; വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
മംഗ്ളുറു: മീൻപിടുത്ത തൊഴിലാളിയെ ബോട്ടിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മംഗ്ളുറു ബന്ദറിലാണ് ക്രൂരത അരങ്ങേറിയത്.
മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഇയാളോട് മോശമായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ഇരയായത് ആന്ധ്രാപ്രദേശ് സ്വദേശിയാണെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മംഗ്ളുറു സിറ്റി പൊലീസ് കേസ് റെജിസ്റ്റർ ചെയ്തു. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ പറഞ്ഞു.