16 കാരിയെ പീഡിപ്പിച്ച കർണ്ണാടക സ്വദേശിക്കെതിരെ പോക്സോ
ചന്തേര: ഇൻ സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ചന്തേര സ്റ്റേഷൻ പരിധിയിലെ പതിനാറു കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കാറിൽ കർണ്ണാടകത്തി ലേക്ക് കൊണ്ടു പോയി പീഡിപ്പി ച്ച യുവാവിനെ തിരെ പോക്സോ കേസ്.
കർണ്ണാടക മടിക്കേരി സ്വദേ ശി ഗൾഫുകാരൻ ആബിദി (32) നെതിരെയാണ് ചന്തേര പോ ലീസ് പോക്സോ നിയമപ്രകാരം
കേസെടുത്തത്. പെൺകുട്ടിയെ കാണാതായ തോടെ ബന്ധു ചന്തേര പോലീ സിൽ പരാതി നൽകിയിരുന്നു. കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പെൺകുട്ടി കഴി ഞ്ഞ ദിവസം രാത്രി നാട്ടിൽ തിരി ച്ചെത്തിയിരുന്നു. കുമ്പളയിലെ പെൺ സുഹൃത്തിനൊപ്പം പോ യി എന്നായിരുന്നു പോലീസി നോട് ആദ്യം പറഞ്ഞത്. കോ ടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ചൈൽഡ് ലൈൻ അധി കൃതർ പെൺകുട്ടിയുമായി സം സാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് ചന്തേര പോലീസ് പെൺകുട്ടിയുടെ മൊ ഴി രേഖപ്പെടുത്തി പോക് സോ നിയമപ്രകാരം കേസെടുക്കു ക യായിരുന്നു.