അനുഷ്ഠാനത്തിന് ആവേശം പകര്‍ന്ന തേങ്ങയേറോടെ മറുപുത്തരിക്ക് സമാപനം
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരിയോടനുബന്ധിച്ച് നടന്ന തേങ്ങയേറ് ഭക്തര്‍ക്ക് ആവേശം പകര്‍ന്ന അനുഷ്ഠാന കാഴ്ചയായി. വിശ്വാസത്തിന്റെയും നേര്‍ച്ച സമര്‍പ്പണത്തിന്റെയും ഭാഗമായാണ് ഈ ചടങ്ങ്. എണ്ണത്തില്‍ നിബന്ധനകള്‍ ഇല്ലെങ്കിലും 25ല്‍ കുറയാതെ തേങ്ങകളുമായി കഴക പരിധിയില്‍ നിന്ന് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്ര കര്‍മ്മികളുടെ കല്ലൊപ്പിക്കലിന് ശേഷം നടക്കുന്ന സവിശേഷ ചടങ്ങായ തേങ്ങയേറ് കാണാന്‍ നൂറുകണക്കിനാളുകളാണ് ക്ഷേത്രത്തിലെത്തിയത്. തൃക്കണ്ണാടപ്പന്റെ പാദം കുളിര്‍പ്പിക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം. അപ്പകുഞ്ഞി വെളിച്ചപ്പാടനാണ് തേങ്ങ എറിഞ്ഞവരില്‍ മൂപ്പന്. ഉദുമ വലിയവളപ്പില്‍ കൊട്ടന് കുഞ്ഞി മുപ്പതാം വര്‍ഷവും മുടക്കമില്ലാതെ തേങ്ങയുടക്കാനായി ക്ഷേത്രത്തില്‍ എത്തി. കുന്നുമ്മല്‍ തറവാട്ടില്‍ നിന്നെത്തിയ 22കാരന് ബ്രുഹസ്പ്തിയാണ് കൂട്ടത്തില്‍ ഇളയവന്. കല്ലില്‍ ഉടഞ്ഞു വീഴുന്ന തേങ്ങാ കഷണങ്ങള്‍ നിശ്ചിത വ്യാസത്തില്‍ അടയാളപ്പെടുത്തിയ വൃത്തത്തിനകത്ത് നിന്ന് അവസാന തേങ്ങ ഏറിയും വരെ ആരും എടുക്കില്ല. പുറത്ത് വീഴുന്നവ മത്സര ആവേശത്തില്‍ ആര്‍ക്കും സ്വന്തമാക്കാം. ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ മറുപുത്തരി ഉത്സവം സമാപിച്ചു.
adv..
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️