ജ്വല്ലറിയിൽ നിക്ഷേപം: ദമ്പതികൾ തട്ടിയത് 38 ലക്ഷം രൂപയെന്ന് ആരോപണം .പരാതിയിലും അവ്യക്തത
ഉപ്പള: ഉപ്പളയിൽ പുതുതായി ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് ദമ്പതികൾ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയാതായി ആരോപണം . ഉപ്പള മൂസോടി അദീക സ്വദേശികളായ ദമ്പതികൾക്കെതിരെയാണ് മലപ്പുറം ഓഴൂർ സ്വദേശിനി സുലൈഖ ബാനു, ഉപ്പള മൂസോടി സ്വദേശിനി റംസീന എന്നിവർ മഞ്ചേശ്വരം പോലീസിൽ സമീപിച്ചത് . എന്നാൽ പരാതിയിൽ അവ്യക്തത തുടുരുന്നതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല . ഒരു വർഷം മുൻപാണ് സുലൈഖയിൽ നിന്നും നിക്ഷേപമായി എട്ട് ലക്ഷവും, റംസീനയിൽ നിന്ന് 30 ലക്ഷവും തട്ടിപ്പ് സംഘമായ ഈ ദമ്പതികൾ മോഹനവാഗ്ദാനം നൽകി കൈക്കലാക്കിയെന്നാണ് ആരോപണം . പണം നൽകുമ്പോൾ സമാനമായ തുകയ്ക്ക് റസീനയുടെ ചെക്കും നൽകിയിരുന്നു.
ഇങ്ങനെ നിരവധി പേരിൽ നിന്നായി മുക്കാൽ കോടിയോളം രൂപയാണ് വ്യാജ കഥകൾ മെനഞ്ഞ് ദമ്പതികൾ തട്ടിയെടുത്തതെന്നും പറയപ്പെടുന്നു . ഇതിനിടയിൽ നിക്ഷേപകർ പണം തിരികെ ആവശ്യപെട്ട് നിരവധി തവണ ദമ്പതികളുടെ വീട്ടിൽ എത്തിയെങ്കിലും യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയപ്പെടുന്നു . യുവതി ഒരു തവണ പരസ്യമായി ആത്മഹത്യ ശ്രമവും നടത്തി നിക്ഷേപകരെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് നിക്ഷേപകർ റസീനയുടെ വീട്ടിൽ പോകുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിച്ചു. പിന്നീട്, മൂസോടിയിലെ ഒരു പൗര പ്രമുഖന്റെ വീട്ടിൽ മധ്യസ്ഥ ശ്രമം നടത്തിയെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ ദമ്പതികൾ രണ്ട് തട്ടിലായി. രംഗം വഷളായതോടെ മധ്യസ്ഥ ശ്രമം നടത്തിയ വീട്ട് പരിസരത്ത് മഞ്ചേശ്വരം പോലീസ് എത്തി ചർച്ച അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ കോടികൾ തട്ടിയെടുത്ത മോറിസ് കോയിൻ ബിറ്റ്കോയിനിലാണ് ഇവർ നിക്ഷേപം ഇറക്കിയതെന്നാണ് ജന സംസാരം.