പതിനാലാം പഞ്ചവത്സര പദ്ധതി പ്രാരംഭ നടപടികളുമായി കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട് :പതിനാലാം പഞ്ചവത്സര പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു.നഗരസഭ ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭയിലെ വിവിധ മേഖലകളിലെ പതിനേഴ് വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും കൗൺസിലർമാരും പങ്കെടുത്തു.വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയർപേഴ്സൺമാർ ആസൂത്രണ സമിതി അംഗങ്ങൾ ജില്ലാ ആസൂത്രണ സമിതി അംഗങ്ങായ വി.വി രമേശൻ, നജ്മ റാഫി എന്നിവർ സംബന്ധിച്ചു.കില ജില്ലാ ഫെസിലിറ്റേറ്റർ അജയൻ പനയാൽ വിഷയാവതരണം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ സി. ജാനകിക്കുട്ടി സ്വാഗതവും നഗരസഭ സെക്രട്ടി റോയി മാത്യു നന്ദിയും പറഞ്ഞു