കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരണപ്പെട്ടു
വെള്ളരിക്കുണ്ട് : കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഗൃഹനാഥന് മരണപ്പെട്ടു.വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ.യു ജോണ്‍ (60) ആണ് മരിച്ചത്.ബളാല്‍ അത്തി ക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പില്‍ വെച്ച് നവംബര്‍ മാസം ഒന്നിനാണ് ജോയിക്ക് കാട്ടു പന്നിയുടെ കുത്തേറ്റത്. ഒരു രാത്രി മുതല്‍ വീട്ടിലെ വളര്‍ത്തു നായയുമായി ഏറ്റുമുട്ടിയ പന്നി ഒരു തരത്തിലും ഒഴിഞ്ഞു പോകാതിരുന്നപ്പോള്‍ ഷിജു പന്നിയെ വെടിവെക്കാന്‍ ഫോറസ്ററ് അനുമതിയും ലൈസന്‍സുള്ള തോക്കുമുള്ള പാത്തിക്കരയിലെ കൊച്ചുമറ്റം ജോയിയെ വിളിച്ചു വരുത്തുകയായിരുന്നു. പന്നിയെ വെടി വെക്കാനുള്ള ശ്രമത്തിനിടെ പന്നികൂടുതല് അക്രമണകാരിയായി ജോയിയെ കുത്തി വീഴ്ത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജോയി കഴിഞ്ഞ ഒന്നരമാസത്തിലധികമായി മംഗലാപുരത്ത് ചികിത്സയില്‍ ആയിരുന്നു.
ഭാര്യ :സെലിനാമ.മക്കള്‍ : ജോബിന്, ജോമിറ്റ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ചെറു പുഷ്പ്പം ഫെറോന ദേവാലയ സെമിത്തേരിയില്‍ നടക്കും