രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻകരുതലായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻകരുതലായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി. പ്രദീപ് കുമാർ നേതാക്കളായ കെ.ആർ. കാർത്തികേയൻ നവനീത് ചന്ദ്രൻ തുടങ്ങിയവരെ ഇന്ന് ഉച്ചയോടെ പെരിയ ബസ്റ്റോപ്പിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോയ അതേ നിമിഷത്തിലാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കളെ പോലിസ് പിടികൂടിയത്.രാഷ്ട്രപതിയുടെ വാഹനത്തിന് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു.രാഷ്ട്രപതിയുടെ വാഹനവ്യൂഹം കാണാൻ പോയ തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രദീപ് കുമാർ പറഞ്ഞു. അതേസമയം രാഷ്ട്രപതിയുടെ ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിയെ ക്ഷണിക്കാത്ത പ്രതിഷേധം നിലനിൽക്കുന്നതിനാൽ പ്രതിഷേധിക്കാൻ സാധ്യതയുള്ളതിനാലാണ് കസ്റ്റഡിയിലെടുത്ത തെന്നാണ് പോലീസ് പറയുന്നത്. എന്നാൽ രാഷ്ട്രപതിക്കെതിരെ പ്രതിഷേധിക്കാൻ തങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും തങ്ങൾക്ക് പ്രതിഷേധമുണ്ടായത് സർവകലാശാലയോട് മാത്രമാണെന്ന് കോൺഗ്രസ് പറയുന്നു.
കസ്റ്റഡിയിലെടുത്തവരെ ബേക്കൽസ്റ്റേഷനിലേക്ക് മാറ്റി