യൂട്യൂബിൽ നോക്കി പ്രസവമെടുക്കാൻ യുവാവിന്റെ ശ്രമം, കുഞ്ഞ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി ഭാര്യയുടെ പ്രസവമെടുക്കാൻ യുവാവിന്റെ ശ്രമം. നവജാത ശിശുമരിച്ചു. യുവതി ഗുരുതരാവസ്ഥയിൽ. തമിഴ്നാട്ടിലെ ആർക്കോണത്തിന് സമീപം നെടുമ്പുള്ളി ഗ്രാമത്തിലാണ് സംഭവം.
ഡിസംബർ 13ന് പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാകണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ ഇവർ വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഡിസംബർ 18ന് പ്രസവ വേദന വന്നപ്പോഴും ആശുപത്രിയിൽ പോയില്ല, പകരം യൂട്യൂബിലെ പ്രസവ വീഡിയോകൾ നോക്കി, അതുപോലെ ചെയ്യുകയായിരുന്നു.ലോകനാഥൻ പ്രസവമെടുക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് മരിച്ചു. യുവതിയെ ഉടൻ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാൽ വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.