ക്രിസ്മസ് വിപണിയും സങ്കടക്കടൽ.
പ്രതീക്ഷിച്ച കച്ചവടം ലഭിച്ചില്ലെന്ന് വ്യാപാരികൾ.
സ്പെഷ്യൽ റിപ്പോർട്ട്
സുരേഷ് മടിക്കൈ
കാഞ്ഞങ്ങാട്: കൊറോണ കാലമായതിനാൽ വിപണിയിൽ ഇറങ്ങുന്ന മിക്കതിനും ഒരു കൊറോണ ടച്ച് കൊടുക്കാൻ വ്യാപാരികൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ അതുകൊണ്ടൊന്നും ഇത്തവണത്തെ ക്രിസ്മസിന് വിപണിയുണർന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൊറോണ വൈറസിന്റെ മാതൃകയിലുള്ള എൽഇഡി നക്ഷത്രത്തിന് വില 840 രൂപയാണ് ആകർഷണീയമായ എൽഇഡി നക്ഷത്രങ്ങൾക്ക് മുൻപ് വിപണിയിൽ വൻ ഡിമാൻഡ് ആയിരുന്നു എന്നാലിപ്പോൾ ആവശ്യക്കാർ കുറവാണ്.. 200 രൂപ മുതൽ 300 രൂപ വരെയുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 120 രൂപ മുതൽ 500 രൂപവരെയുള്ള എൽഇഡി നക്ഷത്രങ്ങളുമുണ്ട്. കടലാസ് നക്ഷത്രങ്ങൾക്ക് 10 മുതൽ 280 രൂപ വരെയാണ് വില. ഇത്തവണ പലരും ഇവയാണ് വാങ്ങുന്നത്. നക്ഷത്രങ്ങൾ മിക്കതും എത്തുന്നത് കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നും. ബാംഗ്ലൂരിൽ നിന്നുമാണ്. ചൈനീസ് നിർമിത നക്ഷത്രങ്ങളും വിപണിയിലുണ്ടെങ്കിലും വെളിച്ചം കൂടുതലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാൻഡ്. ഇവ കൊല്ലം, എറണാകുളം ജില്ലകളിൽ നിന്ന് തന്നെയാണ് എത്തുന്നത്. കൊറോണക്കാലത്തിന് മുൻപത്തെ കച്ചവടത്തിൻ്റെ നാലിലൊന്ന് കച്ചവടം മാത്രമെ നടന്നാട്ടുള്ളുവെന്നാണ് കാഞ്ഞങ്ങാട്ടെ മിക്ക മൊത്ത വിതരണക്കാർ പറയുന്നത് ‘
നക്ഷത്രങ്ങൾക്കൊപ്പം ക്രിസ്മസ് ട്രീ, സാന്താക്ലോസിന്റെ മുഖംമൂടി, ട്രീയിലെ അലങ്കാരം, പുൽക്കൂട്, സെറ്റ്, വേഷവിധാനങ്ങൾ, എൽഇഡി ലൈറ്റ് പിടിപ്പിച്ച ക്രിസ്മസ് തൊപ്പി എന്നിവയും വിപണിയിലുണ്ട്. ഇവയിൽ കൂടുതലും ചൈനീസ് ഉൽപന്നങ്ങളാണുള്ളത്. ഒരടി മുതൽ 10 അടി വരെ നീളമുള്ള ക്രിസ്മസ് ട്രീ വരെ വിപണിയിൽ ലഭ്യമാണ്. 70 രൂപ മുതൽ 3,400 രൂപ വരെയാണ് ഇതിന്റെ വില. ക്രിസ്മസ് ട്രീ ഒരുക്കുന്നതിനുള്ള അലങ്കാരങ്ങൾക്ക് 30 രൂപ മുതൽ 360 രൂപ വരെയാണ് വില.എന്നാൽ ഇത്തവണ 1000 – 1200 മുകളിലുള്ള ക്രിസ്മസ് ട്രീകളുടെ കച്ചവടം വളരെ കുറവാണ്. കൊറോണ ഭീതി അപ്പം മാറി നിന്നപ്പോൾ ത്രിസ്മസ് കച്ചവടത്തിൽ പ്രതിക്ഷയർപ്പിച്ചിരുന്നു.പക്ഷെ അതും വെറുതെയായതായി വ്യാപാരികൾ വ്യക്തമാക്കി. പലരും ലോണുകൾ തിരിച്ചടക്കാൻ പറ്റാതെ വിഷമിക്കുകയാണ്.
30 രൂപ മുതൽ 1,200 രൂപ വരെ വിലയുള്ള മണികളും വിപണിയിൽ ലഭ്യമാണ്. സാന്താക്ലോസിന്റെ മുഖംമൂടിക്ക് 90 രൂപ മുതൽ 240 രൂപ വരെയാണ് വില. 260 രൂപ മുതൽ 1,200 രൂപ വരെ വിലയുള്ള സാന്താക്ലോസ് വേഷങ്ങളുമുണ്ട്. 120 രൂപ മുതൽ 560 രൂപ വരെയുള്ള ആകർഷണീയമായ പുൽക്കൂടുകളും തയ്യാറായിട്ടുണ്ട്.