ചായക്കടയിൽ സ്ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു
മല്ലപ്പള്ളി: ആനിക്കാട്ട് ജങ്ഷന് സമീപത്തെ ചായക്കടയിൽ സ്ഫോടനം. ആറു പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലും നാല് പേരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.