കെ-റെയിൽ ; ലീഗ് നേതാക്കൾ റെയിൽവെ മന്ത്രിയെ കണ്ടു
കെ-റെയില്‍ പദ്ധതി സംസ്ഥാനത്തിന് ഗുണകരമല്ലെന്നും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതാക്കള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു. ആശങ്കകള്‍ പരിശോധിച്ച ശേഷമാകും അനുമതി നല്‍കുകയെന്ന് മന്ത്രി മറുപടി നല്കി. പദ്ധതിയുടെ മുതല്‍മുടക്കും പ്രയോജനവും താരതമ്യം ചെയ്യുമ്പോള്‍ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് നേതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് മുന്‍പ് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ആരംഭിച്ചത് നിഷേധാത്മക നിലപാടാണ്. പദ്ധതിയിലൂടെ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ കെ.പി.എ.മജീദ് എം.എല്‍.എ, എ.ഉസ്മാന്, അഡ്വ: അബൂബക്കര്‍ ചെങ്ങാട്ട്, അബ്ദുൾ സലാം തുടങ്ങിവർ ഉണ്ടായിരുന്നു.