കാസർകോട്: ചെർക്കളയിൽ നിന്നും ബസ് കയറിയ 4 അംഗ കുടുബം വിദ്യനഗറിൽ ഇറങ്ങിയപ്പോൾ 3 പേരായി മാറി. കുടുംബത്തോടൊപ്പം ഉണ്ടയിരുന്ന ആറുവയസുകാരിയെ മാതാവിന് ബസ്സിൽ മറന്നു പോയി . ഈ സമയം ബസിലുണ്ടയിരുന്ന കുട്ടി പരിഭ്രാന്തിയിലായി ബഹളം വെച്ച് കരഞ്ഞതോടെ ബസ് ജീവനക്കാര്‍ പഴയ ബസ്റ്റാന്റിൽ വെച്ച് കുട്ടിയെ പിങ്ക് പൊലീസിന് കൈമാറി. വിദ്യാനഗറിലെ ചൈത്ര ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി ബസില്‍ യാത്ര ചെയ്യുന്നവരായിരുന്നു കുട്ടിയെ മറന്നത്. ബസിലെ മറ്റൊരു സീറ്റിലാണ് കുട്ടി ഇരുന്നിരുന്നത്. വിദ്യാനഗര്‍ കോളേജ് സ്റ്റോപ്പിന് മുന്നില്‍ ബസ് നിര്‍ത്തിയപ്പോള്‍ കുട്ടിയെ മറന്ന് മാതാവ് ഫരീദയും സഹോദരിയും വല്ല്യമ്മയും ഇറങ്ങുകയായിരുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ ബിന്ദു കുട്ടിയുടെ പേര് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മറുപടി പറയാതെ കുട്ടി കരച്ചില് തുടരുകയായിരുന്നു . തുടര്‍ന്ന് സ്കൂള്‍ ബാഗിലെ ഡയറിയില്‍ നിന്ന് കിട്ടിയ ഫോണ്‍ നമ്പറിലേക്ക് പോലീസ് വിളിച്ചെങ്കിലും ആരും എടുത്തില്ല. പിന്നീട് പിങ്ക് പൊലീസ് കുട്ടിയുമായി ചെർക്കളയിലെ സ്കൂളിലെത്തി വിവരം പറഞ്ഞപ്പോള്‍ സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാവിന്റെ ഫോണില്‍ വിളിച്ചങ്കിലും മറുപടി ഉണ്ടായിരുന്നില്ല . സ്കൂളിൽ നൽകിയ ഫോൺ നമ്പർ മാറിയതാണ് കാരണം .സ്കൂളിൽ തന്നെയുള്ള മറ്റാരു ഉദ്യോഗസ്ഥയുടെ സഹായത്തോടെയാണ് മാതാവിനെയും ബന്ധുക്കളെയും കണ്ടത്തി വിവരം അറിയിച്ചത് . തുടർന്ന് ഇവരെത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു . സ്കൂളിലോ മറ്റു ആവശ്യസേവന കേന്ദ്രങ്ങളിലോ മറ്റും നൽകുന്ന ഫോൺ നമ്പറുകൾ കൃത്യമായിരിക്കണമെന്ന് പിങ്ക് പോലീസ് ഉദ്യോഗസ്ഥർ ഷൈലജ.ടി ബിന്ദു.കെ ഷീബ.ടി.വി ഷീല.പി എന്നിവർ അഭ്യർത്ഥിച്ചു .