രാഷ്ട്രപതിയുടെ സന്ദർശനം: എം പിയെ ഒഴിവാക്കിയതിൽ പ്രതിഷേധം
ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന പെരിയയിലെ കേരള, കേന്ദ്ര സർവകലാശാലയിലെ കോൺവൊക്കേഷൻ ചടങ്ങിൽ സ്ഥലം എംപിയെ ചടങ്ങിൽ ഉൾപ്പെടുത്താതിൽ രാജ് മോഹൻ ഉണ്ണിത്താൻ എം പി പ്രതിഷേധം രേഖപ്പെടുത്തി. പ്രോട്ടോകോൾ പാലിക്കാതെ
ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ച് സമ്പൂർണ്ണ കാവി വൽക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുതായും, ഇത് പ്രതിഷേധാർഹമാണെന്നുംതികച്ചും ജനാധിപത്വിരുദ്ധവുമാണെന്നും എം പി പറഞ്ഞു. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സർവ്വകലാശാല അധികൃതർ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വൽക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സർവ്വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്.
ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വർഗീയ ഫാസിസ്റ്റുകൾ മുന്നോട്ടു പോകുമ്പോൾ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്ന് എം പി അറിയിച്ചു