കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് സെക്രട്ടറി സി. ആണ്ടിയുടെ ഭാര്യ സുഭദ്ര അന്തരിച്ചു
പാലക്കുന്ന്: കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് സെക്രട്ടറി സി ആണ്ടിയുടെ ഭാര്യ തിരുവക്കോളി ഷൈമ നിലയത്തില്‍
സുഭദ്ര (57) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്നു. പരേതരായ കറുപ്പന്റെയും മാലതിയുടെയും മകളാണ്. മക്കള്‍: ക്യാപ്റ്റന്‍ സുജിത് (മര്‍ച്ചന്റ് നേവി), അജിത് (ദുബായ് ). മരുമക്കള്‍: ഷിനി (വടകര ), ശ്രീഷ (നീലേശ്വരം). സഹോദരങ്ങള്‍ :രാഘവന്, സരോജിനി (ഇരുവരും കീഴൂര്‍), അജിത (കോട്ടിക്കുളം), കൃഷ്ണന് (നീലേശ്വരം), തുളസി (കാഞ്ഞങ്ങാട്), സുനില്‍ബാബു (മര്‍ച്ചന്റ് നേവി ). ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് സമുദായ ശ്മശാനത്തില്‍.