അജാനൂർ ഗ്രാമപഞ്ചായത്ത് ഗാർഹിക റിംഗ് കമ്പോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
വേലാശ്വരം : അജാനൂർ ഗ്രാമപഞ്ചായത്ത് 2021 22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ വിതരണം ചെയ്യുന്ന ജൈവ മാലിന്യ സംസ്കരണ ഉപാധിയായ ഗാർഹിക റിംഗ് കമ്പോസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം മധുര കാട് അംഗൻവാടി പരിസരത്ത് നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ നിർവഹിച്ചു. 18 ലക്ഷത്തി എൺപതിനായിരം രൂപ ചെലവിൽ 750 ഗുണഭോക്താക്കൾ ക്കാണ് ണ് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യുന്നത്.വൈസ് പ്രസിഡണ്ട് കെ സബീഷ് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ മീന,ഷീബ ഉമ്മർ,കെ. കൃഷ്ണൻ മാസ്റ്റർ വാർഡ് മെമ്പർമാരായ എം.ബാലകൃഷ്ണൻ,(വാർഡ് 23), ബാലകൃഷ്ണൻ എം (വാർഡ് 6)റൈഡ്ക്കോ മാനേജർ സി വി ഭാവനൻ, റെയ്ഡ്കോ ഏരിയ സെയിൽസ് മാനേജർ അനിരുദ്ധൻ എം കെ,, വി.ഇ.ഒ എം.സുരേഷ് ബാബു,വാർഡ് വികസന സമിതി അംഗം പി. വി.അജയൻ അംഗൻവാടി വർക്കർ പി.അംബിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.