മാരക മയക്ക് മരുന്ന് എം.ഡി.എം.എ.യുമായി യുവാക്കൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: വാഹന പരിശോധനക്കിടെ മാരക ലഹരിമരുന്നായ എം. ഡി.എം എ. യുമായി രണ്ടുയുവാക്കൾ എക് സൈസ് പിടിയിലായി.കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. അർഷാദ് ( 32), കാഞ്ഞ ങ്ങാട് മൂന്നാം മൈലിലെ ടി.എം.സുബൈർ (42) എന്നിവരെയാണ് കാസർകോട് എക്സ്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും പിടികൂടിയത്. ഇന്ന് പുലർച്ചെ 12.20 ഓടെ കാഞ്ഞങ്ങാട് കരുവളത്ത് വെച്ച് പിടികൂടിയത്.
കെ.എൽ.13. എ.കെ. 2464 നമ്പർ കാറിൽ കടത്തുകയായിരുന്ന 4.500 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ.യാണ് പിടികൂ ടിയത്. കാറിൽ നിന്നും ചില്ലറ വില്പനക്കായി സൂക്ഷിച്ച് പാക്കറ്റുക ളും ത്രാസും അയ്യായിരം രൂപയും ലഹരിക്കായി വലിക്കാൻ ഉപയോഗിക്കുന്ന മെഷീനും എക്സൈസ് സംഘം പിടിച്ചെടുത്തു.