തോമസ് ചാണ്ടി അനുസ്മരണം ജില്ലാ പ്രസിഡന്റ് രവി കുളങ്ങര ഉദ്ഘാടനം ചെയ്തു
കാസർകോട് :എൻ സി പി യുടെ സംസ്ഥാന പ്രസിഡണ്ടുംമുൻ എം എൽ എ യും ആയിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം എൻ സി പി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് രവി കുളങ്ങര അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി മെമ്പർമാരായ അഡ്വ. സി വി ദാമോദരൻ, സി. ബാലൻ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കരീം ചന്തേര സ്വാഗതം ഭാഷണം നടത്തി. യോഗത്തിൽ വൈസ് പ്രസിഡമാരായ . ഒ കെ ബാലൻ, ടി ദേവദാസ്, ജനറൽ സെക്രട്ടറിമാരായ ജോൺ ഐമൻ, രാജു കൊയ്യൻ, ജോസഫ് വടകര, ചന്ദ്രൻ മാടക്കൽ, എൻ ഷമീമ, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ നാരായണൻ മാസ്റ്റർ, ഇ ടി മത്തായി, എൻ എം സി ജില്ലാ പ്രസിഡന്റ് . സീനത്തു സതീശൻ, എൻ വൈ സി ജില്ലാ പ്രസിഡന്റ് വസന്തകുമാർ,സുജേഷ് ഒ ടി,ഫിഷറീസ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. കോരൻ എന്നിവർ സംസാരിച്ചു