ഡി. ഇ.ഒ ഓഫീസിനെതിരെ കെ പി എസ് ടി എ ജില്ലാ സമരസമിതി റിലേ ഉപവാസ സമരം ആരംഭിച്ചു.
കാഞ്ഞങ്ങാട്: കെ പി എസ് ടി എ റിലേ ഉപവാസ സമരം ആരംഭിച്ചു.5 വർഷക്കാലമായി നിയമന അംഗീകാരത്തിനായി കാത്തിരിക്കുന്ന അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാതെ അകാരണമായി കാലതാമസം വരുത്തുന്ന കാഞ്ഞങ്ങാട് ഡി. ഇ.ഒ ഓഫീസിനെതിരെ കെ പി എസ് ടി എ ജില്ലാ സമരസമിതി നടത്തുന്ന ഉപവാസ സമരം കാസർഗോഡ് ഡിസിസി പ്രസിഡൻ്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു.
അധ്യാപകരുടെ നിയമന അംഗീകാരം നൽകുന്നതിന് സർക്കാർ അടിയന്തിരമായ ഇടപെടണമെന്നും ദീർഘകാലം ശബളമില്ലാതെ വിഷമിക്കുന്ന അധ്യാപകരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ജി.കെ ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന നിർവ്വാഹക സമിതിയംഗം പി ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി ചെയർമാൻ പി.ജെ ജോസഫ്,സംസ്ഥാന നിർവ്വാഹക സമിതിയംഗം എ വി ഗിരീശൻ, സംസ്ഥാന സമിതയംഗം കെ ശ്രീനിവാസൻ, മുൻ ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് ജോർജ്, സംസ്ഥാന ഉപസമിതി കൺവീനർ കെ.സി സെബാസ്റ്റ്യൻ, സമരസമിതി കൺവീനർ ജോർജ് തോമസ്, സി.എം വർഗീസ്, ടി.എസ് ജോസ്, റോയി കെ ടി, ബിജു അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു.