ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച യുവാവ് മരിച്ചു .മടിക്കൈ അമ്പലത്തുകര നാദക്കോട്ടെ രാമചന്ദ്രൻ -സരോജിനി ദമ്പതികളുടെ മകൻ മഹേഷ് ( 25 ) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ചത്.ശനിയാഴ്ച രാവിലെ ഛർദ്ദിയെ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് മഹേഷ് വിഷം കഴിച്ച വിവരം വിട്ടുകാരെ അറിയിച്ചത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്. കൂലി തൊഴിലാളിയാണ്.
ഏക സഹോദരൻ :മനീഷ് . മൃതദേഹം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി .