ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ചാലിങ്കാലിലെ ജി.ശിവരാജൻ അന്തരിച്ചു.
പെരിയ: മുൻ പ്രഥമാധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനുമായ ചാലിങ്കാലിലെ ജി.ശിവരാജൻ (58) അന്തരിച്ചു. പുല്ലൂർ ഗവ.യു.പി സ്ക്കൂൾ, പുതിയ കണ്ടം ഗവ.യു.പി.സ്ക്കൂൾ, പാണൂർഗവ.എൽ.പി.സ്ക്കൂൾ എന്നിവടങ്ങളിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചു. ഉപജില്ലാ , ജില്ലാ കലോൽസവങ്ങളുടെ സംഘാടകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ടി.പി. അനിത (ഹെഡ് നഴ്സ്, പെരിയ സി.എച്ച്.സി.)
മക്കൾ : അലോക രാജ്, അനഘ് രാജ് ( ഇരുവരും യു.എ.ഇ) മരുമകൻ : വിവേക് (യു.എ.ഇ.)
സഹോദരങ്ങൾ: രാധാമണി, മോഹിനി, പത്മിനി, വിലാസിനി, പരേതനായ സുരേഷ്
സംസ്ക്കാരം : തിങ്കളാഴ്ച്ച രാവിലെ 11 ന് വീട്ടുവളപ്പിൽ