കൊല്ലം: അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. പെരുമ്ബുഴ അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് മരിച്ചത്. സംഭവത്തില്‍ അയ ല്‍വാസിയായ അനീഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് അനീഷിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഷൈലയും അനീഷും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നെന്നാണ് പോലിസ് പറയുന്നത്. അനീഷ് വിവാഹിതനായതിനെ തുടര്‍ന്ന് ഷൈല അനീഷുമായുള്ള പ്രണയം ഉപേക്ഷിച്ചു.
ഇതിനിടെ ഷൈലയുമായുള്ള ബന്ധമറിഞ്ഞ അനീഷിന്റെ ഭാര്യ പിണങ്ങിപോയി. ഈ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്. ഷൈലയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ് ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. രാവിലെ കുട്ടിയെ സ്കൂളിലാക്കി മടങ്ങി വരുന്ന വഴിയ്ക്ക് വീടിന് മുന്നില്‍ വച്ചാണ് പ്രതി ഷൈലയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ദേഹമാസകലം കുത്തേറ്റ ഷൈലയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.