ശത്രുക്കൾ വിയർക്കും, 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ അഗ്നി പ്രൈം മിസൈൽ
ഭുവനേശ്വർ: അഗ്നി സീരീസിലെ ആറാമത്തെ മിസൈലായ അഗ്നി പ്രൈം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ ബാലസോറിലാണ് പരീക്ഷണം നടന്നത്.1000 മുതൽ 2000 കിലോമീറ്റർ വരെയാണ് ഈ മിസൈലിന്റെ പ്രഹരശേഷി.പരീക്ഷണ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് അഗ്നി പ്രൈം കാഴ്ചവച്ചത്. വളരെ ക്യത്യതയോടെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാൻ കഴിയുന്നതാണ് ഈ മിസൈലിന്റെ മികവെന്നും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പ്രതികരിച്ചു. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈൽ 2000 കി.മീ ലക്ഷ്യം ഭേദിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ന്യൂക്ലിയാർ ബാലിസ്റ്റിക് മിസൈൽ ആണ് അഗ്നി പ്രൈം.ഡിസംബർ 7ന് ബ്രഹ്മോസ് മിസൈലിന്റെ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.