കോണ്‍ഗ്രസ് പുനഃസംഘടന: നിലവിലെ മുഴുവന്‍ ഭാരവാഹികളെ മാറ്റണമെന്ന് ആവശ്യം; ഈ ആഴ്ച പട്ടിക നല്കാന് നിര്‍ദ്ദേശം
തിരുവനന്തപുരം: നിലവിലെ ഭാരവാഹികളെ മുഴുവന്‍ മാറ്റി പുതിയവരെ ഡി.സി.സി ഭാരവാഹികളാക്കണമെന്ന് കെ.പി.സി.സിയില്‍ ആവശ്യം. ത്രിതല പഞ്ചായത്ത്, സഹകരണ സ്ഥാപനങ്ങളിലെ ഭാരവാഹികളെയും ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു. ഡി.സി.സി ഭാരവാഹികളുടെ പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ആവശ്യങ്ങള്‍ ഉയര്‍ന്നത്.
ഡി.സി.സികളിലേക്കുള്ള ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും അന്തിമ പാനല്‍ ഈയാഴ്ചയോടെ സമര്‍പ്പിക്കാന്‍ ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്സെക്രട്ടറിമാര്ക്കും ഡി.സി.സി പ്രസിഡന്റുമാര്‍ക്കും യോഗത്തില്‍ നിര്‍ദ്ദേശവും നല്കി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് ജില്ലകളിലെത്തി വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ കെ.പി.സി.സി ജനറല്‍സെക്രട്ടറിമാര്‍ യോഗത്തില്‍ അവതരിപ്പിച്ചു.
നിലവിലുള്ള ഭാരവാഹികളില്‍ നിന്നുതന്നെ പൂര്‍ണ്ണസമയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ മെരിറ്റടിസ്ഥാനത്തില്‍ മാത്രം നിയമിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നു. ബ്ലോക്ക് പ്രസിഡന്റുമാരില്‍ നിലവിലുള്ളവരില്‍ അര്‍ഹരായവരെ തുടരാനനുവദിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി. എന്നാല്‍ നിലവിലുള്ളവരെല്ലാം മാറി പുതിയ ടീം വരട്ടെയെന്ന നിര്‍ദ്ദേശത്തിന് മേല്‍ക്കൈയുണ്ടായി. കുറച്ച് പേര് മാത്രം നിലവിലുള്ളവരില്‍ നിന്ന് നിയോഗിക്കപ്പെടുമ്പോള്‍ മറ്റുള്ളവര്‍ തഴയപ്പെട്ടുവെന്ന പ്രതീതിയുണ്ടാകുമെന്നും അതിനാല്‍ അതൊഴിവാക്കണമെന്നുമാണ് അഭിപ്രായമുയര്‍ന്നത്.
ത്രിതല പഞ്ചായത്ത് ഭാരവാഹികളെയും സഹകരണസ്ഥാപനങ്ങളിലെ ഭാരവാഹികളെയും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ ഉയര്‍ന്ന ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് അന്തിമമായ മാനദണ്ഡം നിശ്ചയിക്കാന്‍ കെ.പി.സി.സി പ്രസിഡന്റിനെയും സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറിയെയും ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനകം അന്തിമതീര്പ്പുണ്ടാക്കിയ ശേഷം ജില്ലകളുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ വീണ്ടും ജില്ലകളിലെത്തി മുതിര്‍ന്ന നേതാക്കളുമായടക്കം ചര്‍ച്ച ചെയ്ത് അന്തിമപാനലുണ്ടാക്കും. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ നിരീക്ഷിക്കാനായി പ്രത്യേകസമിതികളെ നിയോഗിക്കും. സി.യു.സികളോട് സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഡി.സി.സി പ്രസിഡന്റുമാരോട് യോഗം നിര്‍ദ്ദേശിച്ചു.
കെ.പി.സി.സിയുടെ അച്ചടക്കസമിതിയെ ഇന്ന് രാവിലെ പ്രസിഡന്റ് കെ. സുധാകരന് പ്രഖ്യാപിക്കും. സമിതിയില്‍ മൂന്നംഗങ്ങള്‍ മതിയോ അഞ്ച് പേര് വേണോയെന്നതില്‍ നേതൃത്വത്തിനിടയില്‍ അവസാനഘട്ടത്തിലും ആശയക്കുഴപ്പമുണ്ട്. കെ. മോഹന്‍കുമാര്‍, ടി.വി. ചന്ദ്രമോഹന്, വി.എസ്. വിജയരാഘവന്, പി.ജെ. ജോയി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ സമിതിയിലേക്ക് പ്രചരിക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയെ ചൊല്ലി വാഗ്വാദം
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ്മ തമ്പാര്‍ അപമാനിച്ചുവെന്നാരോപിച്ച് ഭാരവാഹിയോഗത്തില്‍ വാദപ്രതിവാദം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ ബാബു പ്രസാദാണ് തമ്പാനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ പ്രതാപവര്‍മ്മ തമ്പാന് ഡി.സി.സി യോഗത്തില്‍ വച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ഇതിനെതിരെയാണ് ഡി.സി.സി പ്രസിഡന്റായ ബാബു പ്രസാദ് രംഗത്ത് എത്തിയത്.
ഇത് വാക് തര്‍ക്കത്തിനിടയാക്കി. രമേശി ചെന്നിത്തലയെ വെറും എന്‍.എസ്.എസ് നോമിനി മാത്രമാക്കി വിശേഷിപ്പിച്ചത് ശരിയായില്ലെന്നും പാരമ്പര്യമുള്ള നേതാവിനെ മാനിക്കണമായിരുന്നെന്നും ബാബു പ്രസാദ് പറഞ്ഞു. എന്നാല്‍ എസ്.എന്‍.ഡി.പിയോഗത്തിന്റെ പിന്തുണയോടെ തനിക്ക് സീറ്റ് ലഭിച്ചതുപോലെ ഒരു തവണ രമേശിനും എന്‍.എസ്.എസ് പിന്തുണയോടെയാണ് സീറ്റ് ലഭിച്ചതെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് തമ്പാന് മറുപടി നല്കി. കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ട് ഇരുവരെയും ശാന്തരാക്കി.
ADV..-
ഒഴിവ് സമയങ്ങളിൽ ഇനി ഇംഗ്ലിഷ് സംസാരിക്കാൻ പഠിക്കാം….🤷🏻♂️
ഒരു പേർസണൽ ട്രൈനെറുടെ സഹായത്തോടെ Speaking Partners നോട് ചാറ്റ് ചെയ്തും സംസാരിച്ചും പരിശീലിക്കാം
👉🏻 ENGLISH WEB SERIES & MOVIES CLIPS ലൂടെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു.
🇺🇸🇬🇧
ഇംഗ്ലിഷ് സംസാരിക്കാൻ ചില കോഡുകൾ മാത്രം മതി. ആയിരക്കണക്കിന് ആളുകൾക്ക് മാറ്റമുണ്ടാക്കിയ ഇംഗ്ലീഷ് പരിശീലനം..
Course Fee ₹ 2000 /-
NOW OFFER: 1499-Only
💯കോഴ്സിൽ satisfied അല്ലെങ്കിൽ full cashback.💯
NEXT BATCH STARTS ON DECEMBER 17
Admission to2️⃣2️⃣nd Batch Continues…
For details, 👇🏻
വാട്സ്ആപ്പ് ചെയ്യൂ:
https://wa.me/919074206696?text=Hi_details_pls
Call: 9074 206 696*
ENGLISH TIME,Calicut
▫️▫️▫️▫️▫️▫️▫️▫️
🌸🔆 Kindly Share 🙏
▫️▫️▫️▫️▫️▫️▫️▫️