ഒമിക്രോൺ ഭീതിയിൽ രാജ്യം; നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു, കൂടുതൽ കേസുകൾ മുംബയിൽ
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. പതിനൊന്ന് സംസ്ഥാനങ്ങളിലായി ഇതുവരെ 101 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവിടെ 40 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ല. രണ്ട് ഡോസ് വാക്സിൻ എല്ലാവർക്കും നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.കേരളത്തിൽ ഇന്നലെ രണ്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഏഴായി. യുഎഇയില്‍ നിന്നും എറണാകുളത്ത് എത്തിയ ഭാര്യയ്ക്കും ഭര്‍ത്താവിനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഏഴുപേരുണ്ട്.തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിഒമിക്രോൺ വ്യാപനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് റിപ്പോർട്ട് തേടി. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നടപടി.