ദേശീയ പാത നീലേശ്വരം കരുവാച്ചേരി വളവില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
നീലേശ്വരം : ദേശീയ പാത കരുവാച്ചേരി വളവില്‍ ലോറികള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് ഇടിയുടെ ആഘാതത്തില്‍ ഒരു ലോറി മറിഞ്ഞു. വാഹനത്തില്കുടുങ്ങിയവരെ കാഞ്ഞങ്ങാടു നിന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ പി.കെ ബാബുരാജിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം നീണ്ട ശ്രമഫലമായാണ് ഹൈഡ്രോളജിക്കട്ടിംഗ് മിഷ്യന് ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങള്‍ അറുത്തു മാറ്റിയാണ് നാട്ടുകാരുടേയും പോലീസിൻ്റെയും സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയത്. ശനിയാഴ്ച പുലര്‍ച്ചെ 5.10 ഓടെയാണ് ആണ് അപകടം. ഉത്തരപ്രദേശില്‍ നിന്നും തുണികളുമായി കൊച്ചിയിലേക്കു പോവുകയായിരുന്ന ലോറിയും കണ്ണൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ വി എസ് ജയരാജന്, പി.അനില്‍കുമാര്‍ , ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ പി.ജി. ജീവന് , ഇ ടി മുകേഷ്, ടി.വി സുധീഷ് കുമാര്‍ , സി.വി അജിത്ത്, അതുല്‍മോഹന്‍ ,ഹോംഗാര്‍ഡ് കെ.വി.രാമചന്ദ്രന് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു