ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ്റെ ഓണററി ഡോക്ടറേറ്റ് എൻ.എം ബാദുഷക്ക്
കൊച്ചി:∙ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിൽ നിന്ന് പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
160 രാജ്യങ്ങളിൽ യുഎൻ, യുനെസ്കോ തുടങ്ങി വിവിധ രാജ്യാന്തര സംഘടനകളും ആയി ചേർന്ന് ഒട്ടനവധി സന്നദ്ധ -മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്ന എച്ച്ആർപിസി ഇത്തവണ അവരുടെ ഓണററി പുരസ്കാരങ്ങൾക്ക് വേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 75 മഹത് വ്യക്തിത്വങ്ങളെ ആണു തിരഞ്ഞെടുത്തത്.
2020 – 2021 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിലും കോവിഡ് 19 മഹാമാരിയുടെ സമയത്തും ബാദുഷ നടത്തിയ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തി ആണ് അവരെ ഓണററി നൽകാൻ എച്ച്ആർപിസി തിരഞ്ഞെടുത്തത്.
2022 ഫെബ്രുവരി 27 ന് ന്യൂഡൽഹിയിൽ വച്ചു നടന്ന ചടങ്ങിൽ ബാദുഷക്ക് സമഗ്ര സേവനങ്ങൾക്കുള്ള ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കും.