എതിർക്കുക എന്നതല്ല പ്രതിപക്ഷത്തിനെതിന്റെ പണി .എന്നാൽ കേരളത്തിൽ പ്രതിപക്ഷം ആരായാലും എതിർക്കുക എന്നതാണ് പണി. പഠിച്ചു പറയുമെന്ന ശശി തരൂറിന്റെ നിലപാട് മാതൃക, യു ഡി എഫും എൽ ഡി എഫും ജനങ്ങളെ പൊട്ടന്മാർ ആകുന്നത് ഇങ്ങനെ .
ആർട്ടിക്കിൾ
ബുർഹൻ തളങ്കര
ഒരു 21 വർഷം പിന്നിലേക്ക് പോകാം . 2000 മുതൽ സജീവമായിരുന്ന എക്സ്പ്രസ്സ് ഹൈവേ എന്ന സ്വപ്ന പദ്ധതിയെ തല്ലിക്കെടുത്തിയ ഓർമ്മകളാണ് ഇപ്പോഴും മനസ്സിൽ കടന്നു വരുന്നത് . എംകെ മുനീർ പൊതുമരാമത്തു മന്ത്രിയും കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയും ആയിരുന്ന 2001 -2004 കാലഘട്ടത്തിലെ എ.കെ ആന്റണി മന്ത്രിസഭയാണ് അതിവേഗ എക്സ്പ്രസ്സ് ഹൈവേ എന്ന ആശയം സജീവമാക്കുന്നത്. 7000 കോടിക്കടുത്തു ചെലവ് വരുന്ന പദ്ധതി വിഭാവനം ചെയ്തത് കാസര്‍കോട് മുതൽ തിരുവനന്തപുരം വരെ 6 മണിക്കൂറിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയാണ്; . 514 കി.മി ദൂരവും 100 മീ. വീതിയും ഉള്ള പാത. കേരള വികസന സ്വപ്നത്തിലെ സുവർണ്ണ ഏടാകും എന്ന കാര്യത്തിൽ യുഡിഎഫിനോ കേരളത്തിലെ വലിയ ശതമാനം വരുന്ന ജനങ്ങൾക്കോ സംശയം ഉണ്ടായിരുന്നില്ല.എന്നാൽ പരിസ്ഥിതി പ്രവർത്തകരുടെ എതിർപ്പ് അറിയിച്ചപ്പോൾ പ്രതിപക്ഷമായിരുന്നു ഇടതുപക്ഷം വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ ശക്തമായി ഈ പദ്ധതിയെ എതിർത്തു. അന്ന് ഇടതുപക്ഷം പറഞ്ഞ കാരണം ഇന്ന് കെ റയിലിനെ കുറിച്ച് യു ഡി എഫും പറയുന്ന അതേ വാദമാണ്.
2001 പ്രതിപക്ഷം പ്രചാരണം ഇങ്ങനെ ആയിരുന്നു .
100 മീ. വീതിയും, 514 കി.മി നീളവും ഉള്ള റോഡ് ഭൂനിരപ്പിൽ നിന്ന് 7 മുതൽ 10 മീ വരെ ഉയരത്തിൽ ആയിരിക്കും. ഇത് പ്രവേശന നിയന്ത്രിത റോഡ് ആണ്. പണം കൊടുക്കുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്നത്. അതുപോലെ നിശ്ചിതമായ കവാടത്തിലൂടെയല്ലാതെ ഈ റോഡിലേക്ക് പ്രവേശനം സാധ്യമല്ല. പ്രവേശന കവാടങ്ങൾക്കടുത്തുള്ള ബിസിനസ് ഹബ്ബിനു കൂടിയാണ് ഭൂമി ഏറ്റെടുക്കുക. ഇത് വലിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് പദ്ധതി കൂടി ആയിരിക്കുമെന്നും വിമര്‍ശനം ഉയർന്നു. അതുപോലെ തന്നെ റോഡ് കേരള സമൂഹത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കും എന്നൊക്കെയാണ്
അന്ന് ഇങ്ങനെ പറഞ്ഞു എതിർത്തവരാണ് പല പേരിലും ഈ പദ്ധതി പൊക്കിക്കൊണ്ട് ഇപ്പോൾ നടപ്പിലാക്കി വരുന്നത് . അന്ന് 7000 കോടിക്ക് തീരുമായിരുന്നു പദ്ധതി ഇന്ന് ലക്ഷം കോടിയിലേക്കും റോഡിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞു പോയതും വികസനം ദശാബ്ദങ്ങളോളം പിന്നോട്ടടിക്കുക മാത്രമാണ് ഉണ്ടാക്കിയത് .
അതായത് പ്രതിപക്ഷം എന്നാൽ എതിർക്കുക എന്നത് മാത്രമാണ് ഉത്തരവാദിത്വം എന്നാണ് ഇവിടത്തെ മണ്ടന്മാരായ രാഷ്ട്രീയക്കാർ കരുതിയിരിക്കുന്നത്. ഇന്ന് കെ റയിലിനെതിരെ പരിസ്ഥിതി വാദികളും ഇന്നത്തെ പ്രതിപക്ഷമായ യു ഡി എഫും പറയുന്നത് എന്താണന്ന് നോകാം .
പരിസ്ഥിതി വാദികളും ഇന്നത്തെ പ്രതിപക്ഷമായ യു ഡി എഫും പറയുന്നത് ഇങ്ങനെ
കെ റയിലിന് പരിസ്ഥിതി ആഘാതത്തിനും ശബ്ദമലിനീകരണത്തിനും വെള്ളപ്പൊക്ക ഭീഷണിക്കും കാരണമാകും റെയിൽ കേരളത്തെ രണ്ടായി മുറിക്കുമെന്നും, ഇരുഭാഗത്തും രണ്ടു സംസ്കാരങ്ങൾ തന്നെ രൂപപ്പെടുത്തും ജര്മനിയിലുണ്ടായിരുന്ന ബെർലിൻ മതിൽ പോലെ ഇവിടെ പടിഞ്ഞാറൻ കേരളവും കിഴക്കൻ കേരളവും ഉണ്ടാക്കും കേരളത്തിന്റെ ശരാശരി വീതി അമ്പതു കിലോമീറ്റർ മാത്രം. അഞ്ഞൂറ്റി അറുപതു കിലോമീറ്റർ നീളത്തിൽ റെയിൽ പാളമുണ്ടാക്കാനും ഇരുഭാഗത്തും കോൺക്രീറ്റ് മതിലുകൾ നിർമിക്കാനും ആയിരത്തിലധികം ചെറുതും വലുതുമായ കോൺക്രീറ്റ് പാലങ്ങൾ ഉണ്ടാക്കാനും സഹ്യപർവ്വതം ഇടിച്ചു നിരത്തേണ്ടി വരും.നാല്പത്തിനാലിൽ നല്ലൊരു ഭാഗം നദികളും ഉത്ഭവിക്കുന്നത് പശ്ചിമ ഘട്ടത്തിലെ നീരുറവകളിൽ നിന്നാണ്. പശ്ചിമ ഘട്ടം ഇല്ലാതായാൽ നദികൾ ഇല്ലാതാവും. കേരളം മരുഭൂമിയായി മാറും. പച്ചയാം വിരിപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ പ്രേത ഭൂമിയാകും. കെ-റെയില്‍ ഏറ്റവും വലിയ ദുരന്തം സൃഷ്ടിക്കുന്നത് മലബാറിലായിരിക്കും. റെയില്‍വേ, ദേശീയപാത വികസനം ഉള്‍പ്പെടെ ഇതിനകം മൂന്നുതവണ ഭൂമി നഷ്ടപ്പെട്ടവർ അവിടെയുണ്ട്. ഈ പദ്ധതിക്ക് കൂടി ഭൂമി എറ്റെടുത്താൽ വലിയൊരുവിഭാഗം വഴിയാധാരമാകും. പദ്ധതിക്കായി ഇരുപതിനായിരം കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. മന്ത്രിസഭ തീരുമാനിക്കുകയോ സര്‍ക്കാര്‍ അംഗീകരിക്കുകയോ ചെയ്യുംമുമ്പ് ജപ്പാനിലെ ബാങ്കുമായി പദ്ധതിക്ക് വേണ്ട വായ്പയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ധാരണയുണ്ടാക്കി. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങള്‍ക്ക് മുമ്പ് 985 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ വിജ്ഞാപനമിറക്കി. വിജ്ഞാപനത്തിനുശേഷമാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. പ്രത്യാഘാതം കുറഞ്ഞ അതിവേഗ റെയില്‍പാതക്ക് പകരം അർധ അതിവേഗ റെയില്‍പാതയിലേക്ക് പോയതിന് പിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യം. എന്ജിന് ഉള്‍പ്പെടെ എല്ലാം ഇറക്കുമതി ചെയ്യേണ്ടിവരും. ഇതില്‍നിന്ന് വന്‍ കമീഷന് ഇടപാടാണ് ലക്ഷ്യമാക്കുന്നത്. വായ്പയുടെ പേരിലും കമീഷന് ലക്ഷ്യമാക്കുന്നുണ്ട്. പദ്ധതിക്ക് പത്ത് സ്റ്റോപ്പാണുള്ളത്. ഇവിടങ്ങളില്‍ 11 സ്മാര്‍ട്ട് സിറ്റികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. അവിടങ്ങളില്‍ ഭൂമാഫിയ ഇപ്പോള്‍ത്തന്നെ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്.
അന്ന് എന്തോകെയാണോ ഇടതുപക്ഷം എക്സ്പ്രസ്സ് ഹൈവേയെ കുറിച്ച് പറഞ്ഞത് അത് തന്നെയാണ് ഇന്ന് യു ഡി എഫ് പറയുന്നത്
പഠിച്ചു പറയാമെന്ന് പറഞ്ഞ് ശശിതരൂറിനെ പോലുള്ള ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാർ ഉദയം കൊള്ളുമ്പോൾ എന്തിനും ഏതിനെയും എതിർക്കുക സമരം ചെയുക അതിലൂടെ ഉപജീവന മാർഗം കണ്ടത്തുക എന്നുള്ളതാണ് കേരളത്തിലെ എല്ലാ കാലത്തുമുണ്ടായ പ്രതിപക്ഷങ്ങളുടെ രീതി . പ്രബുദ്ധരാണെന്ന് അവകാശപ്പെടുന്ന മലയാളികൾ ഒന്ന് തമിഴ് നാട്ടിലേക്ക് നോക്കുക .വികസന വിഷയത്തിൽ ഗൗരവകരമായ നിലപാടുകാളാണ് രാഷ്ട്രീയ കക്ഷികൾ എടുക്കുന്നത് . ശശി തരൂരിനെ പോലുള്ള നേതാക്കളെ പരമ്പരാഗത രാഷ്ട്രീയ ജീവികൾ ഭീഷണിപ്പെടുത്തുന്നത് കാണുമ്പോൾ ഇവരൊക്കെ എന്തേ തെക്കോട്ട് എടുക്കാത്തത് തോന്നലാണ് മനസ്സിൽ കടന്നുവരുന്നത്. എം കെ മുനീറിന്റെ ഊർജ്ജത്തിന് എതിരെ വെല്ലുവിളി ഉയർത്തിയ ഇടതുപക്ഷത്തിനെ എതിർക്കാനുള്ള പ്രാപ്തി യുഡിഎഫിന് അന്നും ഉണ്ടായിരുന്നില്ല ,ഇന്നുമില്ലേ .സ്വന്തം പാളയത്തിലെ തമ്മിൽ തല്ല് നാളിതുവരെ തീർക്കാൻ സമയം ഇല്ലത്തവർ പിണറയി വിജയന്റെ മുന്നിൽ മുട്ടകുത്താൻ കാത്തിരിക്കുകയാണ് . മലയാളിയുടെ ചിന്താഗതികൾക്ക് ഒരു മാറ്റം അത്യവശ്യമാണ് .